HomeNewsShortകൊച്ചിയിൽ കൊവിഡ് ചികിത്സയില്‍ കഴിയുന്ന യുവതിക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു; ആരോഗ്യ മന്ത്രിക്ക് കത്ത് നൽകി

കൊച്ചിയിൽ കൊവിഡ് ചികിത്സയില്‍ കഴിയുന്ന യുവതിക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു; ആരോഗ്യ മന്ത്രിക്ക് കത്ത് നൽകി

കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ കൊവിഡ് ചികിത്സയില്‍ കഴിയുന്ന 38കാരിയായ യുവതിക്ക് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചു. ഉദയംപേരൂർ സ്വദേശിനിക്കാണ് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചത്. കോവിഡിന് പിന്നാലെയാണ് രോഗം പിടിപെട്ടത്. യുവതിയും ഭര്‍ത്താവും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കോവിഡ് ചികിത്സയിലാണ്. ചികിത്സയ്ക്കുള്ള സഹായം തേടി കെ ബാബു എംഎൽഎ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കത്ത് നൽകി.

മ്യൂകോര്‍മൊകോസിസ് എന്ന ബ്ലാക് ഫംഗസിന്റെ പ്രധാന ലക്ഷണങ്ങള്‍ മുഖത്തെ തൊലിപ്പുറത്ത് എവിടെയെങ്കിലും ചെറിയ മാറ്റങ്ങള്‍, തൊടുന്നത് അറിയാതെയിരിക്കുക ഇവയൊക്കെയാണ്. അതുപോലെ മുഖത്തിന്റെ ഏതെങ്കിലും ഒരുവശത്ത് അതികഠിനമായ വേദനയും ലക്ഷണമാണ്. കണ്ണിന്റെ ചലനത്തേയും കാഴ്ചയേയും ബാധിക്കുന്ന അസ്വസ്ഥതകള്‍, മൂക്കില്‍ നിന്നും നിറവിത്യാസമുള്ള സ്രവം വരിക എന്നിവയും ബ്ലാക് ഫംഗസ് രോഗബാധയുടെ ലക്ഷണങ്ങളാണ്. പ്രധാനമായും മൂക്ക്, കണ്ണ്, തലച്ചോറ് എന്നിവയെയാണ് ഈ രോഗം ബാധിക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments