പൗരത്വ ഭേദഗതി ബിൽ ഇനി നിയമം: ഇരുസഭകളും പാസാക്കിയ ബില്ലിൽ രാഷ്‌ട്രപതി ഒപ്പിട്ടു

94

പൗരത്വ ഭേദഗതി ബില്ലില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടു. ബില്ലിനെ ചൊല്ലി രാജ്യത്ത് പ്രതിഷേധം കത്തുന്നതിനിടെയാണ് ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരവും ലഭിച്ചിരിക്കുന്നത്. ഇരുസഭകളും പാസാക്കിയ ബില്ലില്‍ രാഷ്ട്രപതി ഒപ്പ് വച്ചതോടെ പൗരത്വ ഭേദഗതി ബില്‍ നിയമമായി മാറി.ബില്‍ നിയമമായി മാറിയതോടെ പ്രതിഷേധം കനക്കാനുള്ള സാധ്യതയേറി. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ അക്രമങ്ങളും അരങ്ങേറുന്നുണ്ട്.