HomeNewsShortകേരളത്തിൽ റേഷൻ കടകളിൽ ഇനി ബാങ്കിങ് സേവനവും ലഭിക്കും: നടപടികൾ തുടങ്ങി

കേരളത്തിൽ റേഷൻ കടകളിൽ ഇനി ബാങ്കിങ് സേവനവും ലഭിക്കും: നടപടികൾ തുടങ്ങി

റേഷൻ കടകളിൽ ഇനി ബാങ്കിങ് സേവനവും. ഇത് ആരംഭിക്കാൻ നടപടി തുടങ്ങി. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ നടപ്പാക്കും. എസ്ബിഐ, എച്ച്ഡിഎഫ്സി, കൊടാക് മഹീന്ദ്ര, ഫിനോ പേമെന്റ്സ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയുമായി സഹകരിച്ചാകും സേവനങ്ങൾ. ഇവരുമായി ഉടൻ ധാരണയിലെത്തും.

ഇ-പോസ് മെഷീനുമായി ബന്ധപ്പെടുത്തി ആധാർ അധിഷ്ഠിതമായാകും സേവനം. ഫോൺ റീച്ചാർജിങ്ങിനും വിവിധ ബില്ലുകൾ അടയ്ക്കൽ തുടങ്ങിയ സൗകര്യവുമൊരുക്കും. നിക്ഷേപം സ്വീകരിക്കൽ ഉൾപ്പെടെയുളള ബാങ്കിങ് സേവനങ്ങൾ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments