തിരുവനന്തപുരത്തെ എസ്ബിഐ ബാങ്ക് ആക്രമണം; കേസ് 2 പേരില്‍ മാത്രം ഒതുക്കാന്‍ ശ്രമം; പ്രധാന നേതാക്കളെ അറസ്റ്റ് ചെയ്യാതെ പൊലീസ്

13

തിരുവനന്തപുരത്ത് എസ്ബിഐ ട്രഷറി ഓഫീസ് ആക്രമിച്ച കേസില്‍ എന്‍ജിഒ യൂണിയന്‍ പ്രധാന നേതാക്കളെ അറസ്റ്റ് ചെയ്യാതെ പൊലീസ്. ക്യാബിന്‍ ആക്രമണക്കേസ് 2 പേരില്‍ മാത്രം ഒതുക്കാന്‍ ശ്രമം നടക്കുന്നു. മറ്റ് 5 പേരെ അറസ്റ്റ് ചെയ്യാതെ കുറ്റപത്രത്തില്‍ മാത്രം പേര് പരാമര്‍ശിക്കാനാണ് നീക്കം.

അതേസമയം നഷ്ടം നല്‍കി കേസ് പിന്‍വലിപ്പിക്കാനാണ് ശ്രമം. ഡിവൈഎഫ്‌ഐ നേതാവ് മുഖേനയാണ് ചര്‍ച്ചയ്ക്ക് ശ്രമിക്കുന്നത്. അക്രമികളുടെ ജോലി പോവുമെന്നും ദയയുണ്ടാവണമെന്നുമാണ് അപേക്ഷ. എന്നാല്‍ ബാങ്ക് അനുകൂലമായി പ്രതികരിച്ചിട്ടില്ല. ധാരണയാവും വരെ അറസ്റ്റ് വൈകിപ്പിക്കാനാണ് നീക്കം.