HomeNewsShortസ്വര്‍ണം കൈവശം വയ്ക്കുന്നതിനും നിയന്ത്രണമേർപ്പെടുത്തി കേന്ദ്രസർക്കാർ; അമിത അളവിൽ സ്വർണം കണ്ടാൽ പിടിച്ചെടുക്കാം

സ്വര്‍ണം കൈവശം വയ്ക്കുന്നതിനും നിയന്ത്രണമേർപ്പെടുത്തി കേന്ദ്രസർക്കാർ; അമിത അളവിൽ സ്വർണം കണ്ടാൽ പിടിച്ചെടുക്കാം

നോട്ടുകൾ അസാധുവാക്കിയതിനു പിന്നാലെ സ്വര്‍ണം കൈവശം വയ്ക്കുന്നതിനും നിയന്ത്രണമേർപ്പെടുത്തി കേന്ദ്ര സർക്കാർ. നോട്ടുകൾ അസാധുവാക്കിയതോടെ കള്ളപ്പണം വെളുപ്പിക്കാൻ ആളുകൾ സ്വർണ സമ്പാദ്യത്തെ കൂട്ടുപിടിക്കുന്നതായുള്ള റിപ്പോർട്ടുകളെ തുടർന്നാണ് നടപടി. കൈവശം വയ്ക്കാവുന്ന സ്വർണത്തിന്റെ അളവിന് പരിധി നിശ്ചയിച്ച് ധനകാര്യ വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. ഇതനുസരിച്ച് വിവാഹിതയായ സ്ത്രീക്ക് പരമാവധി കൈവശം വയ്ക്കാവുന്ന സ്വർണത്തിന്റെ അളവ് 500 ഗ്രാമായി (62.5 പവന്‍) നിജപ്പെടുത്തി. അവിവാഹിതരായ സ്ത്രീകൾക്ക് 250 ഗ്രാം (31.25 പവന്‍ ) സ്വർണവും പുരുഷൻമാർക്ക് 100 ഗ്രാം (12.5 പവന്‍) സ്വർണവും കൈവശം വയ്ക്കാമെന്നാണ് ഉത്തരവ്.

 

 
കള്ളപ്പണത്തിന്റെ ഒഴുക്കു നിയന്ത്രിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 500, 1000 രൂപാ നോട്ടുകൾ ഒറ്റയടിക്ക് അസാധുവാക്കിയ നടപടിക്കു പിന്നാലെയാണ് പൗരൻമാരുടെ സ്വർണ സമ്പാദ്യത്തിൻമേലും കേന്ദ്രസർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയത്. പൈതൃക സ്വത്തായി ലഭിച്ച സ്വര്‍ണത്തിനും വെളിപ്പെടുത്തിയ വരുമാനം ഉപയോഗിച്ച് വാങ്ങിയ സ്വര്‍ണത്തിനും നിയന്ത്രണം ബാധകമാവില്ല. മേൽപ്പറഞ്ഞ അളവുകളിൽ കൂടുതൽ സ്വർണം കൈവശം സൂക്ഷിച്ചാൽ അത് ആദായനികുതി വകുപ്പിന് റെയ്ഡ് നടത്തി പിടിച്ചെടുക്കാമെന്നും ഉത്തരവിൽ പറയുന്നുണ്ട്.

എന്നാൽ താൻ ആ കുപ്പായം ഊരിവച്ചിട്ട് ഇറങ്ങി വാടോ……ആതുര സേവനത്തിന്റെ പിന്നിലെ ചൂഷണത്തിനെതിരെ കൊല്ലംകാരി യുവതിയുടെ തീ പാറുന്ന പ്രതിഷേധം വൈറലാകുന്നു

രാത്രിയിൽ ഷാപ്പിന്റെ പരിസരത്ത് ഒരു പെൺകുട്ടി ! കാര്യം ചോദിച്ചപ്പോൾ യുവതി പറഞ്ഞത് ഞെട്ടിക്കുന്ന സംഭവം !

സ്വന്തം ചോര കൊണ്ട് അവൾ എഴുതി…. കാളിദാസന് ലഭിച്ച ആ പ്രണയ ലേഖനത്തെക്കുറിച്ച്…..

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments