ഗോകുലം ഗോപാലന്റെ മകൻ ബൈജു ഗോപാലന് യുഎഇയിൽ തടവ് ശിക്ഷ: ശിക്ഷ വ്യാജരേഖയിൽ നാടുവിടാൻ ശ്രമിച്ചതിന്

175

കൃത്രിമ രേഖയുണ്ടാക്കി നാടുവിടാന്‍ ശ്രമിച്ച കേസില്‍ പ്രമുഖ വ്യവസായി ഗോകുലം ഗോപാലന്റെ മകനും വ്യവസായിയുമായ ബൈജു ഗോപാലന് തടവ് ശിക്ഷ. അല്‍ഐന്‍ കോടതിയാണ് കേസില്‍ വിധി പറഞ്ഞത്.
സാമ്പത്തിക കേസില്‍ യാത്രാവിലക്ക് മറികടക്കാന്‍ കൃത്രിമ രേഖയുണ്ടാക്കി ഒമാന്‍ വഴി നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് ബൈജു ഗോപാലന്‍ ഒമാനില്‍ പിടിയിലായത്. പിന്നീട് യുഎഇക്ക് കൈമാറുകയായിരുന്നു. ഒരു മാസം തടവും നാടുകടത്തലുമാണ് ശിക്ഷ.