HomeNewsShortഅയോദ്ധ്യയിൽ പള്ളി നിർമ്മിക്കാൻ 5 ഏക്കർ ഭൂമി സ്വീകരിച്ചതായി സുന്നി വഖഫ് ബോർഡ്: തീരുമാനം കടുത്ത...

അയോദ്ധ്യയിൽ പള്ളി നിർമ്മിക്കാൻ 5 ഏക്കർ ഭൂമി സ്വീകരിച്ചതായി സുന്നി വഖഫ് ബോർഡ്: തീരുമാനം കടുത്ത എതിർപ്പ് മറികടന്ന്

വിവാദ ഭൂമിയായ അയോദ്ധ്യയിൽ പള്ളി നിർമ്മിക്കാൻ സുപ്രീംകോടതി നിർദ്ദേശ പ്രകാരം ലഭിച്ച 5 ഏക്കർ ഭൂമി സ്വീകരിച്ചതായി യു.പി സെൻട്രൽ സുന്നി വഖഫ് ബോർഡ് അറിയിച്ചു. മുസ്ളിം വ്യക്തി നിയമ ബോർഡിന്റെ എതിർപ്പ് അവഗണിച്ചാണ് വഖഫ് ബോർഡ് തീരുമാനം.

യു .പി സർക്കാർ ഭൂമി കണ്ടെത്തി ഞങ്ങൾക്ക് കൈമാറണമെന്നാണ് നവംബർ ഒമ്പതിന്റെ സുപ്രീംകോടതി വിധി. ഭൂമി സ്വീകരിക്കാതിരിക്കാൻ അവകാശമില്ല. അങ്ങനെ ചെയ്താൽ അത് കോടതിയലക്ഷ്യമാകും. അയോദ്ധ്യ കേസിലെ സുപ്രീംകോടതി വിധി അംഗീകരിക്കുന്നതായി നേരത്തെ അറിയിച്ചിരുന്നു. അതുകൊണ്ടാണ് റിവ്യൂ ഹർജി നൽകാതിരുന്നത്. അതിനാൽ ഭൂമി സ്വീകരിക്കുമോ ഇല്ലയോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. ആ ഭൂമിയിൽ പള്ളിയും മറ്റു സൗകര്യങ്ങളും നിർമ്മിക്കുന്നതിന് ഞങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്. ഭൂമി സ്വീകരിക്കില്ലെന്ന് ചൂണ്ടിക്കാട്ടി വിവാദങ്ങളുണ്ടാക്കുന്നത് മറ്റു ചിലരാണ്.” ഫാറൂഖി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments