അയോധ്യ കേസ് പരിഗണിക്കുന്നത് ഈ മാസം 29ലേക്ക് മാറ്റി; ഭരണഘടനാ ബെഞ്ചില്‍ നിന്ന് ജസ്റ്റിസ് യു.യു.ലളിത് പിന്‍മാറി

10

അയോധ്യകേസ് പരിഗണിക്കുന്നത് ഈ മാസം 29ലേക്ക് മാറ്റി. അന്തിമ വാദം കേള്‍ക്കുന്ന തീയതി ഇന്ന് തീരുമാനിക്കാനായില്ല. അതേസമയം അയോധ്യ കേസില്‍ ഭരണഘടനാ ബെഞ്ചില്‍ നിന്ന് ജസ്റ്റിസ് യു.യു.ലളിത് പിന്‍മാറി. വഖഫ് ബോര്‍ഡിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് നടപടി. അഭിഭാഷകനായിരിക്കെ അയോധ്യ കേസില്‍ ഹാജരായിട്ടുണ്ടെന്ന് അഡ്വ.രാജീവ് ധവാന്‍ അറിയിച്ചു.

നേരത്തേ അലഹബാദ് ഹൈക്കോടതി അയോധ്യയിലെ തര്‍ക്കഭൂമി മൂന്നായി വിഭജിക്കാന്‍ ഉത്തരവിട്ടിരുന്നു. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട സ്ഥലത്തെ 2.77 ഏക്കര്‍ ഭൂമി സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാഡയ്ക്കും രാം ലല്ലയ്ക്കും തുല്യമായി വീതിച്ചുനല്‍കിയ വിധിക്കെതിരെ 16 ഹര്‍ജികളാണ് സുപ്രീം കോടതിയിലെത്തിയത്.