HomeNewsShortഅയോധ്യ കേസ്: തർക്കഭൂമിയിൽ രാമക്ഷേത്രം പണിയാൻ സുപ്രീം കോടതി അനുമതി: മുസ്ലിങ്ങൾക്ക് 5ഏക്കർ ഭൂമി നൽകും

അയോധ്യ കേസ്: തർക്കഭൂമിയിൽ രാമക്ഷേത്രം പണിയാൻ സുപ്രീം കോടതി അനുമതി: മുസ്ലിങ്ങൾക്ക് 5ഏക്കർ ഭൂമി നൽകും

മുസ്ലിങ്ങള്‍ക്ക് തര്‍ക്ക ഭൂമിയില്‍ അവകാശമില്ലെന്ന് സുപ്രീം കോടതി. ഇവര്‍ക്ക് പകരം ഭൂമി നല്‍കും. അഞ്ചേക്കര്‍ ഭൂമിയാണ് അനുവദിക്കുക. ഉപാധികളോടെയാകും ഭൂമി നല്‍കുക. ഇത് സര്‍ക്കാര്‍ കണ്ടെത്തണമെന്നും നിര്‍ദേശമുണ്ട്. രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് സുപ്രധാനമായ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഏകകണ്ഠമായാണ് ജഡ്ജിമാര്‍ വിധി ഒപ്പിട്ടത്.

അതേസമയം തര്‍ക്ക ഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. മൂന്ന് മാസത്തിനകം നിര്‍മാണം ഈ ആരംഭിക്കും. ഉപാധികളോടെ തന്നെയാണ് ഹിന്ദുക്കള്‍ക്കും ഭൂമി നല്‍കുക. അയോദ്ധ്യയില്‍ ക്ഷേത്രനിര്‍മ്മാണത്തിനായി സര്‍ക്കാര്‍ ട്രസ്റ്റ് രൂപീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.ട്രസ്റ്റില്‍ നിര്‍മോഹി അഖാരയ്ക്ക് പ്രാതിനിധ്യം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments