കർഷക പ്രതിഷേധം: പിന്തുണച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെ സിംഗു അതിര്‍ത്തിയില്‍ ആക്രമണം: വ്യാപക പ്രതിഷേധം

23

 

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആക്രമണം അഴിച്ചു വിട്ട് ഒരു സംഘം അക്രമികള്‍. ലുധിയാന എം.പി രവ്‌നീത് സിംഗ് ബിട്ടു, അമൃത്സര്‍ എം.പി ഗുര്‍ജീത് സിംഗ് ഔജ്‌ല, എം.എല്‍.എ കുല്‍ബീര്‍ സിംഗ് സിറ എന്നിവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. ഒരു സംഘമെത്തി തങ്ങള്‍ക്കു നേരെ ആക്രമണം അഴിച്ചു വിടുകയായിരുന്നുവെന്ന് രവ്‌നീത് സിംഗ് പറഞ്ഞു.

രവ്‌നീത് സിംഗ് എത്തിയ വാഹനത്തിന്റെ ചില്ലുകള്‍ അക്രമികള്‍ അടിച്ചുതകര്‍ത്തിരുന്നു. പിന്നീട് കൂടുതല്‍ ആളുകളെത്തി കോണ്‍ഗ്രസ് നേതാക്കളെ രക്ഷപ്പെടുത്തുകയായിരുന്നു. ഗുര്‍ജീത് സിംഗും കുല്‍ബീര്‍ സിംഗും കര്‍ഷകപ്രതിഷേധത്തിന് പിന്തുണയറിയിച്ചുകൊണ്ട് ജന്തര്‍ മന്തറില്‍നാളുകളായി സമരം നടത്തിവരുന്നുണ്ട്. ഇതാണോ അക്രമത്തിന് കാരണമെന്ന് വ്യക്തമായിട്ടില്ല.