HomeNewsShortബാഗ്ദാദ് വിമാനത്താവളത്തിൽ അമേരിക്കൻ വ്യോമാക്രമണം: 8 പേർ കൊല്ലപ്പെട്ടു: ട്രംപിന്റെ നിർദേശപ്രകാരമെന്നു സ്ഥിരീകരിച്ച് വൈറ്റ്...

ബാഗ്ദാദ് വിമാനത്താവളത്തിൽ അമേരിക്കൻ വ്യോമാക്രമണം: 8 പേർ കൊല്ലപ്പെട്ടു: ട്രംപിന്റെ നിർദേശപ്രകാരമെന്നു സ്ഥിരീകരിച്ച് വൈറ്റ് ഹൌസ്

ബാഗ്ദാദ് വിമാനത്താവളത്തിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ 8 പേർ കൊല്ലപ്പെട്ടു. ഇറാൻ റെവലൂഷണി ഗാർഡ് കമാൻഡർ ഖ്വാസിം സുലൈമാനിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. പോപ്പുലർ മൊബിലൈസഷൻ ഫോഴ്സ് എന്നറിയപ്പെടുന്ന ഇറാൻ പിന്തുണയുള്ള പൗരസേനയുടെ ഡെപ്യൂട്ടി കമാൻഡറായ അബി മഹ്ദി അൽ മുഹന്ദിസും ആക്രമണത്തിൽ കൊല്ലപ്പെട്ടു. ആക്രമണത്തിൽ രണ്ട് കാറുകൾ പൂർണമായി തകർന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശ പ്രകാരമാണ് ആക്രമണം നടത്തിയതെന്ന് വെറ്റ് ഹൗസ് സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശത്തുള്ള യുഎസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതിനായുള്ള നിർണായക പ്രതിരോധ നടപടിയാണിതെന്ന് ട്വീറ്റിൽ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments