വോട്ടിംഗ് : സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷങ്ങൾ: ധർമജൻ ബോൾഗാട്ടിയെ കയ്യേറ്റം ചെയ്തെന്നു പരാതി

15

വോട്ടിംഗ് : സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷങ്ങൾ: ധർമജൻ ബോൾഗാട്ടിയെ കയ്യേറ്റം ചെയ്തെന്നു പരാതി

വോട്ടിംഗിനോടനുബന്ധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തു. ആന്തൂരിൽ യുഡിഎഫ് സ്ഥാനാർഥിക്ക് നേരെ കൈയേറ്റമുണ്ടായെന്ന് പരാതി ഉയർന്നു. പോളിങ് ഉദ്യോഗസ്ഥർ പക്ഷപാതമായി പെരുമാറുന്നുവെന്നും വോട്ടർമാരെ തിരിച്ചറിയാനുള്ള നടപടികൾ സ്വീകരിക്കുന്നില്ലെന്നും ഇത് ചോദ്യം ചെയ്തപ്പോഴാണ് എൽഡിഎഫ് പ്രവർത്തകർ തന്നെ കൈയേറ്റം ശ്രമിച്ചെന്നും യുഡിഎഫ് സ്ഥാനാനാർഥി വി.പി.അബ്ദുൾ റഷീദ് പരാതിപ്പെട്ടു. കഴക്കൂട്ടം കാട്ടായിക്കോണത്ത് സിപിഎം-ബിജെപി സംഘർഷമുണ്ടായി. നാല് ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റു. ബൂത്ത് ഓഫീസുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ ബൂത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.