ഡൽഹിയിൽ കർഷകരും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി: പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു: സംഘർഷം

37

 

ഡൽഹിയിൽ കേന്ദ്ര സർക്കാരിന്റെ കർഷക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്കെതിരെ ഒരു വിഭാഗം പ്രതിഷേധക്കാർ. സമരവേദിയിലെത്തിയ പ്രതിഷേധക്കാർ സമരവേദികളിൽ ചിലത് തല്ലിപ്പൊളിച്ചു. പ്രദേശത്ത് കർഷകരും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി. സ്ഥലത്ത് കല്ലേറും സംഘർഷാവസ്ഥയും നിലനിൽക്കുകയാണ്. പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. കർഷകർ സമരം ചെയ്യുന്ന വേദിയിലേക്ക് ബാരിക്കേഡുകൾ മറികടന്ന് ഒരു വിഭാഗം കൂട്ടം ചേർന്ന് എത്തുകയായിരുന്നു. കർഷകരുടെ പാത്രങ്ങളും ടെന്റുകളും മറ്റ് സാധനങ്ങളടക്കം പ്രതിഷേധക്കാർ നശിപ്പിച്ചു. ഇവർ കർഷകരോ നാട്ടുകാരോ അല്ലെന്നാണ് വിവരം. പ്രതിഷേധക്കാരെ പൊലീസ് ഇടപെട്ട് നീക്കി. പിന്നാലെ പൊലീസ് കർഷകർ സമരം ചെയ്യുന്ന ഇടത്തേക്ക് നീങ്ങുകയാണ്. പൊലീസ് നടപടിയ്ക്കുള്ള സാധ്യതയും സാഹചര്യവുമാണ് നിലനിൽക്കുന്നത്.