പോര്‍ച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിലെ ഇസ്മയിലി മുസ്ലിം സെന്ററില്‍ രണ്ടു സ്ത്രീകള്‍ കത്തിക്കുത്തേറ്റു കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരിക്കേറ്റു. ഇന്നലെ രാവിലെ വലിയ കത്തിയുമായെത്തിയ അക്രമി തലങ്ങും വിലങ്ങും ആളുകളെ ആക്രമിക്കുകയായിരുന്നു. ഇയാളെ പോലീസ് വെടിവച്ചു പിടികൂടി. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നു പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ പറഞ്ഞു. ഷിയാ മുസ്ലിംകളില്‍നിന്നു വേര്‍പെട്ട വിഭാഗമാണ് ഇസ്മയിലികള്‍ എന്നറിയപ്പെടുന്നത്. ഇരുപത്തിയഞ്ചിലേറെ രാജ്യങ്ങളില്‍ ഇസ്മയിലികള്‍ താമസിക്കുന്നുണ്ട്.
പോര്‍ച്ചുഗലിൽ മുസ്ലിം സെന്ററില്‍ അക്രമിയുടെ അഴിഞ്ഞാട്ടം; രണ്ടു സ്ത്രീകള്‍ കത്തിക്കുത്തേറ്റു കൊല്ലപ്പെട്ടു
RELATED ARTICLES