വൻ സാമ്പത്തിക അഴിമതി; മുൻ പാക് പ്രസിഡന്റ് ആസിഫ് അലി സർദാരി അറസ്റ്റിൽ

52

സാമ്പത്തിക അഴിമതി കേസിൽ മുൻ പാക് പ്രസിഡന്റ് ആസിഫ് അലി സർദാരി അറസ്റ്റിൽ. ഇസ്ലാമാബാദ് ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെയാണ് അറസ്റ്റിലായത്. എൻഎബി, അഴിമതി വിരുദ്ധ ഏജൻസി എന്നീ സംഘം പാക്സിസ്താൻ പീപ്പിൾസ് പാർട്ടി ചെയർമാനെ സർദാരി ഹൗസിൽ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

1990ല്‍ ബേനസീര്‍ ഭൂട്ടോ പ്രധാനമന്ത്രിയായിരിക്കെ സര്‍ദാരി അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നതാണ് അദ്ദേഹത്തിനെതിരായ കേസ്.നേരത്തെ 2001ലായിരുന്നു സര്‍ദാരിക്കും ഭാര്യ ബേനസീര്‍ ഭൂട്ടോയ്ക്കുമെതിരെ അഴിമതിക്കേസെടുത്തിരുന്നത്.