HomeNewsShortബിജെപിയ്‌ക്കെതിരെ കടുത്ത ആരോപണങ്ങളുമായി അണ്ണാ ഹസാരെ; ബിജെപി അധികാരത്തിലെത്തിയത് തന്നെ ഉപയോഗിച്ച്

ബിജെപിയ്‌ക്കെതിരെ കടുത്ത ആരോപണങ്ങളുമായി അണ്ണാ ഹസാരെ; ബിജെപി അധികാരത്തിലെത്തിയത് തന്നെ ഉപയോഗിച്ച്

ബിജെപിയ്‌ക്കെതിരെ ആരോപണങ്ങളുമായി അണ്ണ ഹസാരെ. ബിജെപി 2014ല്‍ അധികാരത്തിലെത്തിയത് തന്നെ ഉപയോഗിച്ചെന്ന് നിരാഹാരം അനുഷ്ഠിക്കുന്ന അണ്ണാ ഹസാരെ. അഴിമതിക്കെതിരെയുള്ള ലോക്പാല്‍ ലോകായുക്ത നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അനിശ്ചിതകാല ഉപവാസസമരം നടത്തുകയാണ് അണ്ണ ഹസാരെ.

സമരത്തിന്റെ ആറാം ദിനമാണ് അദ്ദേഹം ഈ ആരോപണങ്ങള്‍ ഉന്നയിച്ചത്.2014ല്‍ ബിജെപി തന്നെ ഉപയോഗിക്കുകയായിരുന്നു. ലോക്പാലിന് വേണ്ടിയുള്ള തന്റെ സമരങ്ങളാണ് ബിജെപിയെയും ആം ആദ്മി പാര്‍ട്ടിയേയും അധികാരത്തിലെത്തിച്ചതെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍, ഇപ്പോള്‍ അവരോടുള്ള എല്ലാ ബഹുമാനവും തനിക്ക് നഷ്ടപ്പെട്ടു.

തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം നരേന്ദ്ര മോദിക്കായിരിക്കുമെന്നും അദ്ദേഹം സമരത്തിനിടെ വ്യക്തമാക്കി. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ജനങ്ങളെ തെറ്റുദ്ധരിപ്പിക്കുകയാണ്. രാജ്യത്തെ ഏകാധിപത്യത്തിലേക്കാണ് നയിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷമായി ബിജെപി നയിക്കുന്ന മഹാരാഷ്ട്ര സര്‍ക്കാരും നുണകള്‍ മാത്രമാണ് പറയുന്നതെന്നും അണ്ണാ ഹസാരെ ആരോപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments