HomeNewsShortഎരുമേലിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ മരണം 2 ആയി ; പ്രതിഷേധവുമായി പ്രദേശവാസികൾ

എരുമേലിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ മരണം 2 ആയി ; പ്രതിഷേധവുമായി പ്രദേശവാസികൾ

എരുമേലി കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. ഗുരുതര പരിക്കേറ്റ പ്ലാവനാക്കുഴിയിൽ തോമാച്ചൻ (60)നാണ് മരിച്ചത്. കണമല അട്ടി വളവിൽ ഇന്ന് രാവിലെയാണ് സംഭവം. സംഭവത്തിൽ പുറത്തേൽ ചാക്കോച്ചൻ (65) നേരത്തെ മരിച്ചിരുന്നു. സ്ഥലത്ത് നാട്ടുകാർ പ്രതിഷേധിക്കുകയാണ്. അതേസമയം, ചാലക്കുടി മേലൂർ ജനവാസ മേഖലയിൽ കാട്ടുപോത്തിറങ്ങി. വെട്ടുകാവ് ഭാഗത്താണ് കാട്ടുപോത്തിറങ്ങിയത്. പ്രദേശവാസികൾ ബഹളം വെച്ചതോടെ പോത്ത് ഒഴിഞ്ഞ പറമ്പിലേക്ക് ഓടി. ആളുകളെ ആക്രമിക്കുകയോ മറ്റു നാശനഷ്ടങ്ങളോ ഇല്ല. നാട്ടുകാർ ഫോറസ്റ്റ് അധികൃതരെ വിവരമറിയിച്ചു. സ്ഥലത്ത് നാട്ടുകാരും വനപാലകരുമായി വാക്കുതർക്കം ഉണ്ടാവുകയും തുടർന്ന് സംഘർഷാവസ്ഥയിലെത്തുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments