മദ്യവിതരണത്തിലെ ആശയക്കുഴപ്പം: ബദൽ സംവിധാനമൊരുക്കി ബെവ്‌കോ

27

സർവ്വത്ര ആശയക്കുഴപ്പത്തിൽ മുങ്ങിയ മദ്യ വിതരണം സുഗമമാക്കാൻ ബദൽ സംവിധാനവുമായി ബിവറേജസ് കോർപ്പറേഷൻ.ക്യൂർ ആർ കോഡ് സ്കാനിംഗിന് പകരം ആപ്പിൽ ബുക്ക് ചെയ്തവരുടെ പട്ടിക ഔട്ട് ലെറ്റുകൾക്ക് നൽകുന്ന തരത്തിലുള്ള സംവിധാനമാണ് ഏർപ്പെടുത്തുന്നത്. ക്യു ആർ കോഡ് സ്കാൻ ചെയ്യുന്നതിന് പകരം ഈ പട്ടിക നോക്കി ബുക്ക് ചെയ്തവർക്ക് മദ്യം നൽകാനാവും. പലയിടത്തും സാങ്കേതിക പ്രശ്നങ്ങൾ മൂലം മദ്യം വിതരണം തടസ്സപ്പെട്ടതോടെയാണ് ഈ താൽക്കാലിക സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

ബെവ്‌ക്യു ആപ്പിൻറെ സാങ്കേതിക പ്രശ്നങ്ങൾ ഭൂരിഭാഗവും പരിഹരിച്ചെന്ന് ഫെയർ കോഡ് കമ്പനി അവകാശപ്പെട്ടു.ഒടിപി ലഭിക്കുന്നതിലെ കാലതാമസം പരിഹരിച്ചു. മൂന്ന് ഒടിപി സേവന ദാതാക്കളുടെ സേവനം ഇപ്പോൾ ലഭ്യമാണ്. എന്തെങ്കിലും തടസ്സം നേരിട്ടാൽ ഓട്ടോമാറ്റിക്കായി അടുത്ത ദാതാവിലേക്ക് മാറുമെന്നാണ് ആപ്പ് ഡെവലപ്പ് ആയ ഫയർ കോഡ് കമ്പനി പറയുന്നത്.