HomeNewsShortഅഗ്നിപഥ്: റിക്രൂട്ട്മെന്റ് രജിസ്ട്രേഷൻ ജൂൺ 24 ന് തുടങ്ങുമെന്ന് എയർമാർഷൽ; പ്രക്ഷോഭത്തിൽ പങ്കെടുത്തവർക്ക് പ്രവേശനമില്ല

അഗ്നിപഥ്: റിക്രൂട്ട്മെന്റ് രജിസ്ട്രേഷൻ ജൂൺ 24 ന് തുടങ്ങുമെന്ന് എയർമാർഷൽ; പ്രക്ഷോഭത്തിൽ പങ്കെടുത്തവർക്ക് പ്രവേശനമില്ല

വ്യോമസേനയുടെ റിക്രൂട്ട്മെന്റ് രജിസ്ട്രേഷൻ ജൂൺ 24 ന് തുടങ്ങുമെന്ന് എയർമാർഷൽ എസ്. കെ ഝാ അറിയിച്ചു. ജൂലായ് 24 മുതൽ ഓൺലൈനിൽ പ്രാഥമിക പരീക്ഷ. ആദ്യ ബാച്ചിന്റെ പരിശീലനം ഡിസംബർ 30നകം. റിക്രൂട്ട്മെന്റ് റാലികൾക്ക് പുറമെ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ കാമ്പസ് ഇന്റർവ്യൂവും നടത്തും. 18 വയസിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാൻ മാതാപിതാക്കളുടെ അനുമതി വേണം. അഗ്നിപഥ് പ്രക്ഷോഭകാരികൾക്ക് സായുധ സേനകളിൽ സ്ഥാനമുണ്ടാവില്ലെന്ന് അസന്ദിഗ്ദ്ധമായി വ്യക്തമാക്കിയ സേന അധികൃതർ, ഇന്നലെ മൂന്ന് സേനകളിലേക്കുമുള്ള അഗ്നിപഥ് റിക്രൂട്ട്മെന്റിന്റെ തീയതികളും സേവന വേതന വ്യവസ്ഥകളും പ്രഖ്യാപിച്ചു. അഗ്നിവീറുകൾക്ക് വീരമൃത്യു സംഭവിച്ചാൽ ആശ്രിതർക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകും. അപേക്ഷക‌ർ പദ്ധതിക്കെതിരായ പ്രക്ഷോഭത്തിൽ പങ്കെടുത്തിട്ടില്ലെന്ന് സത്യവാങ്മൂലം സമ‌ർപ്പിക്കണം. പൊലീസ് വെരിഫിക്കേഷൻ ഉണ്ടാവും. കേസിൽ പ്രതികളായാൽ അപേക്ഷിക്കാനാവില്ല. മൂന്ന് സേനകളുടെയും ഉന്നത ഓഫീസമാർ ഇന്നലെ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments