വിട, അഫീൽ: പാലാ ജൂനിയർ അത്‌ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണ് പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു

74

പാലായിൽ നടന്ന ജൂനിയർ അത്‌ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണ് പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു. പാല സെന്റ് തോമസ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഈരാറ്റുപേട്ട മൂന്നിലവ് കുരിഞ്ഞംകുളത്ത് അഫീല്‍ ജോണ്‍സണാണ് മരിച്ചത്. പാലായില്‍ സെപ്തംബര്‍ 29 ന് നടന്ന ജൂനിയര്‍ അത് ലറ്റിക് മീറ്റിനിടയിലായിരുന്നു അപകടം. അത്‌ലറ്റിക് മീറ്റിലെ വളണ്ടിയറായിരുന്നു അഫീല്‍ ജോണ്‍സണ്‍. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.