HomeNewsShortദൃശ്യങ്ങൾ ദിലീപിന് കൈമാറരുത്: നടൻ ദിലീപിനെതിരെ ഇരയായ നടി സുപ്രീം കോടതിയിൽ

ദൃശ്യങ്ങൾ ദിലീപിന് കൈമാറരുത്: നടൻ ദിലീപിനെതിരെ ഇരയായ നടി സുപ്രീം കോടതിയിൽ

ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന് കൈമാറരുതെന്ന് ആവശ്യപ്പെട്ട് നടി സുപ്രിം കോടതിയെ സമീപിച്ചു. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആക്രമണത്തിന് ഇരയായ നടി സുപ്രീംകോടതിയെ സമീപിച്ചത്.

ഹര്‍ജി നാളെ സുപ്രീംകോടതി പരിഗണിക്കും. കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങള്‍ കിട്ടിയാല്‍ ദിലീപ് ദുരുപയോഗിക്കുമെന്ന് ചൂണ്ടിക്കാണിച്ച് 12 പേജ് വരുന്ന അപേക്ഷയാണ് നടി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. മുദ്രവച്ച കവറില്‍ തെളിവുകളും സുപ്രീംകോടതി രജിസ്ട്രിക്ക് സമര്‍പ്പിച്ച അപേക്ഷയില്‍ ഉണ്ട്. സ്വകാര്യ മാനിക്കണമെന്നും ഹര്‍ജിയില്‍ നടി ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments