യുവനടി ആക്രമിക്കപ്പെട്ട സംഭവം: തെളിവുകളുടെ സമ്പൂർണ പകർപ്പ് ആവശ്യപ്പെട്ടു ദിലീപ്: കുറ്റം ചുമത്തിയില്ല

84

കൊച്ചിയിൽ യുവനടിയെ തട്ടിക്കൊണ്ടു പോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ നൽകിയെന്ന കേസിൽ വിചാരണക്കോടതി പ്രതികൾക്കെതിരെ ഇന്നലെ കുറ്റം ചുമത്തിയില്ല. കേസിലെ മുഖ്യപ്രതി നടൻ ദിലീപ് അവധി അപേക്ഷ നൽകി വിട്ടുനിന്നു. ഇര ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ടു ദിലീപ് നൽകിയ ഹർജി സുപ്രീംകോടതി തള്ളിയിരുന്നു. തുടർന്ന് അന്വേഷണ സംഘം ഡിജിറ്റൽ തെളിവുകൾ ശേഖരിച്ച 32 ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്നു പകർത്തിയ തെളിവുകളുടെ സമ്പൂർണ പകർപ്പ് ആവശ്യപ്പെട്ടു വിചാരണക്കോടതിയിൽ ഇന്നലെ വീണ്ടും അപേക്ഷ നൽകി വാദം നടത്തി.