നടിയെ ആക്രമിച്ച കേസ്: വൈകാതെ എല്ലാം മകൻ തുറന്നുപറയുമെന്ന് പൾസർ സുനിയുടെ അമ്മ; താൻ രഹസ്യമൊഴി നൽകുമെന്നും ശോഭന

54

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ വൈകാതെ തന്നെ കാര്യങ്ങളെല്ലാം സുനിൽ കുമാർ തുറന്ന് പറയുമെന്ന് സുനിൽ കുമാറിൻ്റെ അമ്മ ശോഭന. ചെയ്ത് പോയതിൽ സുനിലിന് കുറ്റ ബോധമുണ്ട്. പെട്ടു പോയി എന്നാണ് സുനിൽ കുമാർ പറഞ്ഞതെന്നും ശോഭന പറഞ്ഞു. സുനിൽ കുമാറിനെ ജയിലിൽ കണ്ട ശേഷമാണ് ശോഭനയുടെ പ്രതികരണം. ഇന്ന് താൻ കോടതിയിൽ 164 മൊഴി നൽകുമെന്നും ശോഭന പറഞ്ഞു. കോടതിയിൽ താൻ എല്ലാം പറയും. സുനിൽ കാര്യങ്ങൾ കോടതിയിൽ പറയുമെന്നും നടന്ന സംഭവങ്ങൾ പുറം ലോകത്തോട് പറയുമെന്ന് സുനിൽ കുമാർ പറഞ്ഞു. ശോഭന പറഞ്ഞു. നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിനെ ചോദ്യം ചെയ്യുന്നത് രണ്ടാം ദിവസവും തുടരുകയാണ്. പ്രതികളുടെ മൊഴികളിലെ വൈരുധ്യങ്ങൾ മുൻ നിർത്തിയാണ് ഇന്നത്തെ ചോദ്യം ചെയ്യൽ എന്നാണ് സൂചന. ചോദ്യം ചെയ്യൽ എങ്ങനെവേണമെന്നത് സംബന്ധിച്ച രൂപരേഖ ഇന്നലെ വൈകുന്നേരം തന്നെ തയാറാക്കിയിരുന്നു.