HomeNewsShortആറ്റിങ്ങലിൽ പാൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം: മൂന്നുപേർ മരിച്ചു: അഞ്ചു പേരുടെ നില ഗുരുതരം

ആറ്റിങ്ങലിൽ പാൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം: മൂന്നുപേർ മരിച്ചു: അഞ്ചു പേരുടെ നില ഗുരുതരം

ആറ്റിങ്ങലിൽ പാൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. അഞ്ചു പേരുടെ നില ഗുരുതരമാണ്. പുലര്‍ച്ചെയാണ് അപകടമുണ്ടായത്. കാർ തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്നു. അപകടത്തിന്‍റെ കാരണം ഇതുവരേയും വ്യക്തമായിട്ടില്ല. പരിക്കേറ്റവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം ഭാഗത്തേക്ക് വരുകയായിരുന്ന ലോറിയും എതിർദിശയിൽ വന്ന കല്ലുവാതുക്കൽ സ്വദേശികൾ സഞ്ചരിച്ച ഫോർച്യൂണർ കാറുമാണ് ഇടിച്ചത്. കാറിൽ 8 ഓളം പേർ ഉണ്ടായിരുന്നു. അതിൽ എല്ലാവർക്കും ഗുരുതര പരിക്കുണ്ട്. വിവാഹം കഴിഞ്ഞ വരനെയും വധുവിനെയും വധുവിന്റെ വീട്ടിൽ കൊണ്ടാക്കിയ ശേഷം കല്ലുവാതുക്കലിലേക്ക് മടങ്ങി പോകുമ്പോഴാണ് അപകടം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments