HomeNewsShortലോകത്തെ കാത്തിരിക്കുന്നത് ആഴ്ചയിൽ ഒരു ദുരന്തം വീതം: ഐക്യരാഷ്ട്രസഭയുടെ ഞെട്ടിക്കുന്ന ഒരു റിപ്പോർട്ട്‌ പുറത്ത്

ലോകത്തെ കാത്തിരിക്കുന്നത് ആഴ്ചയിൽ ഒരു ദുരന്തം വീതം: ഐക്യരാഷ്ട്രസഭയുടെ ഞെട്ടിക്കുന്ന ഒരു റിപ്പോർട്ട്‌ പുറത്ത്

ലോകത്ത് ആഴ്ചയില്‍ ഒന്നുവീതം പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. ഇക്കാര്യത്തില്‍ ലോകം വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ലെന്നും ദുരന്തപ്രത്യാഘാതങ്ങളുടെ പ്രതിരോധത്തിനായി വികസിത രാജ്യങ്ങള്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്നും ഐക്യരാഷ്ട്രസഭാ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ട്.

ഇന്ത്യ ഇപ്പോള്‍ നേരിടുന്ന രൂക്ഷമായ വരള്‍ച്ച, മൊസാംബിക് തീരത്ത് വീശിയ ഇദായ്, കെനത്ത് ഉള്‍പ്പെടെയുള്ള ചുഴലിക്കാറ്റുകള്‍ എന്നിവ ലോകത്തെയാകെ ഉല്‍ക്കണ്ഠപ്പെടുത്തിയ പ്രകൃതി ദുരന്തങ്ങളായിരുന്നു. അമേരിക്ക, ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വീശിയ ഉഷ്ണ തരംഗങ്ങള്‍ ആയിരക്കണക്കിന് പേരുടെ ജീവനെടുത്തു.

എന്നാല്‍ മരണത്തിനും മാറ്റിപ്പാര്‍പ്പിക്കലിനും മറ്റുതരത്തിലുള്ള ദുരിതങ്ങള്‍ക്കും കാരണമാകുന്ന നിരവധി സംഭവങ്ങളാണ് ലോകത്ത് പ്രവചിക്കപ്പെടുന്നതിനേക്കാള്‍ വേഗത്തില്‍ ഉണ്ടാകുന്നതെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറലിന്റെ പ്രകൃതിക്ഷോഭ ലഘൂകരണത്തിനായുള്ള പ്രത്യേക പ്രതിനിധി മിസുടോറി അഭിപ്രായപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments