HomeNewsShortകേരളത്തിൽ അതിതീവ്ര കൊവിഡ് ഒൻപത് പേർക്ക്: പാർശ്വഫലങ്ങൾ  റിപ്പോർട്ട് ചെയ്തിട്ടില്ല

കേരളത്തിൽ അതിതീവ്ര കൊവിഡ് ഒൻപത് പേർക്ക്: പാർശ്വഫലങ്ങൾ  റിപ്പോർട്ട് ചെയ്തിട്ടില്ല

അതിതീവ്ര കൊവിഡ് സംസ്ഥാനത്ത് ഒൻപത് പേർക്ക് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ. യുകെയിൽ നിന്ന് കേരളത്തിലെത്തിയവരാണ് ഇവർ. ഇവർ എല്ലാവരും ചികിത്സയിലാണ്. സംസ്ഥാനത്ത് കൊവിഡ് വാക്സീനേഷൻ നല്ല രീതിയിൽ പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കാര്യമായ പാർശ്വഫലങ്ങൾ കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. 133 സെന്ററുകൾ കേരളത്തിലുണ്ട്. വാക്സീനേഷൻ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യം ഇതുവരെ അംഗീകരിച്ചിട്ടില്ല. കേരളത്തിൽ വാക്സീൻ സ്വീകരിക്കാതെ അധികം പേർ മാറിനിൽക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments