5ജി സ്പെക്ട്രം ലേലം ഈ വര്‍ഷം ഡിസംബറില്‍: ലക്ഷ്യമിടുന്നത് ആറ് ലക്ഷം കോടി രൂപ

67

5ജി സ്പെക്ട്രം ലേലം ഈ വര്‍ഷം ഡിസംബറില്‍ ലേലം നടക്കാന്‍ സാധ്യതയുണ്ടെന്നും രാജ്യം കണ്ട ഏറ്റവും വലിയ ലേലമാണ് നടക്കുകയെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഏകദേശം ആറ് ലക്ഷം കോടി രൂപയാണ് ലക്ഷ്യമിടുന്നത്. കുറഞ്ഞ ചെലവില്‍ 5ജി സേവനങ്ങള്‍ എത്തിക്കുകയാണ് ലക്ഷ്യം.

ഗ്രാമീണ മേഖലയില്‍ ഫൈബര്‍ ടു ദ ഹോം(എഫ്ടിടിഎച്ച്) സംവിധാനത്തിലൂടെ 5ജി ലഭ്യമാക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലേലത്തിലൂടെ ഏറ്റവും കുറഞ്ഞത് 5.8 ലക്ഷം കോടി രൂപയെങ്കിലും സര്‍ക്കാറിന് വരുമാനമായി ലഭിക്കും. ഈ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ട ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ കമ്മീഷന്‍(ഡിസിസി) ലേലത്തിന് അനുമതി നല്‍കി.

എന്നാല്‍, സ്പെക്ട്രം ലേലത്തിലൂടെ സര്‍ക്കാറിന്‍റെ വരുമാന വര്‍ധനവല്ല ലക്ഷ്യം വെക്കുന്നതെന്നും ഉന്നത നിലവാരമുള്ള ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ കുറഞ്ഞ ചെലവില്‍ എല്ലാവര്‍ക്കും ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും ടെലികോം സെക്രട്ടറിയും ഡിസിസി ചെയര്‍പേഴ്സണുമായ അരുണ സുന്ദരരാജന്‍ ‘ടൈംസ് ഓഫ് ഇന്ത്യ’യോട് പറഞ്ഞു.