HomeNewsShortഅഞ്ചാം വാർഷികം ആഘോഷിച്ച് പിണറായി സർക്കാർ: 5 വർഷത്തെ നേട്ടങ്ങൾ 4വർഷത്തിൽ നേടിയെന്ന് മുഖ്യമന്ത്രി

അഞ്ചാം വാർഷികം ആഘോഷിച്ച് പിണറായി സർക്കാർ: 5 വർഷത്തെ നേട്ടങ്ങൾ 4വർഷത്തിൽ നേടിയെന്ന് മുഖ്യമന്ത്രി

ഭരണത്തിന്റെ അഞ്ചാം വാർഷികം ആഘോഷിച്ച് പിണറായി സർക്കാർ. ആരോഗ്യവും വിദ്യാഭ്യാസവും ആത്മാഭിമാനവും ആത്മവിശ്വാസവും ഹരിതാഭയുമുള്ള നവകേരളത്തിന്റെ സൃഷ്ടിയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ഓഖി, നിപ്പ, പ്രളയം എന്നീ പ്രതിബന്ധങ്ങളെ തരണം ചെയ്ത് രാജ്യത്തിനും ലോകത്തിനും മാതൃകയാകും വിധം വ്യത്യസ്ത മേഖലകളിൽ മുന്നേറ്റം സൃഷ്ടിക്കാൻ നമുക്ക് കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

നമ്മുടെ ജനങ്ങളുടെ ഒരുമയും സാഹോദര്യവുമാണ് നമ്മുടെ സംസ്ഥാനത്തിന്റെ അതിജീവനത്തിന്റെ പ്രധാന ശക്തി സ്രോതസ്സായി മാറിയത്. തെരഞ്ഞെടുപ്പ് പ്രകടന പത്രിക ചിലർക്ക് തിരഞ്ഞെടുപ്പിന്റെ രംഗത്ത് ജനങ്ങൾക്കുമേൽ വാഗ്ദാനങ്ങൾ ചൊരിഞ്ഞ് താൽകാലികമായി കബളിപ്പിച്ച് വോട്ട് നേടാനുള്ള ഒരു അഭ്യാസം മാത്രമാണ്. അതിന്റെ ഭാഗമായാണ് ചിലർ വാഗ്ദാനങ്ങൾ പാലിക്കാനുള്ളതല്ല എന്ന അവസ്ഥ തന്നെ ഉണ്ടായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments