സംസ്ഥാനത്ത് ഇന്ന് ഇതുവരെ മൂന്ന് കോവിഡ് മരണം: ആശങ്കയേറുന്നു

16

Omസംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. കോട്ടയത്ത് രണ്ട് മരണവും തിരുവനന്തപുരത്ത് ഒരു മരണവുമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. കടുത്തുരുത്തി സ്വദേശി ആകാശ്, മുണ്ടക്കയം സ്വദേശി സാബു എന്നിവരാണ് കോട്ടയത്ത് വൈറസ് ബാധയെ തുടർന്ന് മരിച്ചത്.

തിരുവനന്തപുരം ആറ്റിങ്ങൽ നെടുപറമ്ബ് സ്വദേശി വാസുദേവൻ (75) ആണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. വീട്ടിൽ കുഴഞ്ഞുവീണ ഇദ്ദേഹത്തെ സ്വകാര്യാശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ന്യൂമോണിയ കൂടി ബാധിച്ചതിനെ തുടർന്ന് നില വഷളാവുകയും ഇന്ന് രാവിലെ മരണം സംഭവിക്കുകയുമായിരുന്നു. ആദ്യ കൊവിഡ് ടെസ്റ്റിൽ ഫലം നെഗറ്റീവായിരുന്നു. രണ്ടാമത് നടത്തിയ പരിശോധനയിലാണ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്.

അതേസമയം, സംസ്ഥാനത്ത് ഇന്നലെ 4696 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2751 പേർ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 44 പേർ വിദേശത്ത് നിന്നും 437 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമാണ്. 4425 പേർ സമ്പപർക്കരോഗികളും. ഇന്നലെ മാത്രം 16 മരണങ്ങളും സ്ഥിരീകരിച്ചു. സർക്കാറിന്റെ ഔദ്യോഗിക കണക്ക് പ്രകാരം 535 മരണങ്ങളാണ് ഇതുവരെ സംസ്ഥാനത്തുണ്ടായത്.