HomeNewsShortകോവിഡ് വാക്സിനേഷനിൽ പുതുചരിത്രം സൃഷ്ടിച്ച് ഇന്ത്യ: വാക്സിനേഷൻ 100 കോടി ഡോസ് കടന്നു; നേട്ടം 278...

കോവിഡ് വാക്സിനേഷനിൽ പുതുചരിത്രം സൃഷ്ടിച്ച് ഇന്ത്യ: വാക്സിനേഷൻ 100 കോടി ഡോസ് കടന്നു; നേട്ടം 278 ദിവസം കൊണ്ട്

കോവിഡ്​ വാക്​സിനേഷനില്‍ 100 കോടി ഡോസ്​ വാക്​സിന്‍ നല്‍കി​ പുതിയ ചരിത്രം കുറിച്ച് ഇന്ത്യ. 278 ദിവസം കൊണ്ടാണ്​​ 100 കോടി ഡോസ്​ കോവിഡ്​ വാക്​സിന്‍ നല്‍കിയത്​. നേട്ടം സ്വന്തമാക്കിയതിന്​ പിന്നാലെ ഡല്‍ഹി ആര്‍.എം.എല്‍ ആശുപത്രിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിച്ചു. സം​സ്ഥാ​ന​ങ്ങ​ള്‍ നേ​രി​ട്ട്​ ക​മ്ബ​നി​ക​ളി​ല്‍​നി​ന്ന്​ സം​ഭ​രി​ച്ച​തും കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കി​യ​തും അ​ട​ക്കം 97,99,506 സെ​ഷ​നു​ക​ളി​ലൂ​ടെ​യാ​ണ് ഇ​ത്ര​യും വാ​ക്​​സി​ന്‍ വി​ത​ര​ണം ചെ​യ്​​ത​ത്. ജ​നു​വ​രി 16നാ​ണ്​ ഇ​ന്ത്യ​യി​ല്‍ കോ​വി​ഡ്​ വാ​ക്​​സി​ന്‍ കു​ത്തി​വെ​പ്പ്​ ആ​രം​ഭി​ച്ച​ത്.

ഇതുവരെ വാക്​സിന്​ അര്‍ഹരായ 75 ശതമാനം പേര്‍ക്കും ഒന്നാം ഡോസ്​ നല്‍കിയെന്ന്​ ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. ചരിത്രം കുറിച്ച സാഹചര്യത്തിൽ വലിയ ആഘോഷ പരിപാടികൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ചെങ്കോട്ടയിൽ ആഘോഷങ്ങളുടെ ഭാഗമായി ദേശീയ പതാക ഉയർത്തും. വിമാനങ്ങളിലും ട്രെയിനുകളിലും കപ്പലുകളിലും നൂറ് കോടി ഡോസ് വാക്സീൻ മറികടന്നത് സംബന്ധിച്ച പ്രഖ്യാപനവും നടത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments