ലഹരിക്കെതിരെ കായിക ലഹരിയുമായി എക്സൈസ് വകുപ്പ്; കയ്യടിച്ച് സോഷ്യൽ മീഡിയ

142

ലഹരിക്കെതിരെ കായിക ലഹരി എന്ന ആശയവുമായി സഹസ്രം 2019 പ്രദര്‍ശനത്തില്‍ ശ്രദ്ധയാകര്‍ഷിച്ച്‌ എക്സൈസ് വകുപ്പിന്റെ സ്റ്റാള്‍. വോളിബോള്‍ കോര്‍ട്ട്, കാരം ബോര്‍ഡ്, ഡാര്‍ട്ട് ബോര്‍ഡ് എന്നിങ്ങനെ മനസിനും ശരീരത്തിനും ഉന്മേഷം നല്‍കുന്ന ഗെയിമുകളാണ് സ്റ്റാളില്‍ ഒരുക്കിയിട്ടുള്ളത്. ഒരാള്‍ക്ക് ഓരോ ഗെയിമുകളും മൂന്ന് തവണ വീതം സൗജന്യമായി കളിക്കാം. വിജയികള്‍ക്ക് സമ്മാനമായി മിഠായികളും നല്‍കും.

ഗെയിമുകള്‍ കൂടാതെ സന്ദര്‍ശകര്‍ക്ക് ക്വിസ് മത്സരവും സ്റ്റാളിലുണ്ട്. ഭാഷാടിസ്ഥാനത്തില്‍ രൂപംകൊണ്ട ആദ്യ സംസ്ഥാനം, ജരാവ ഗോത്ര വര്‍ഗം ജീവിക്കുന്നത് എവിടെ, മാസ്റ്റര്‍ദാ എന്ന പേരില്‍ അറിയപ്പെടുന്നത് ആര് തുടങ്ങി 950 ഓളം ചോദ്യങ്ങള്‍ അടങ്ങിയതാണ് ചോദ്യാവലി. നമ്ബറുകള്‍ അടങ്ങിയ ഒരു ബോക്സില്‍ നിന്നും സന്ദര്‍ശകര്‍ തെരഞ്ഞെടുക്കുന്ന നമ്ബറിന്റെ ചോദ്യമാണ് ചോദിക്കുക. സന്ദര്‍ശകരില്‍ നിന്നും വളരെ നല്ല അഭിപ്രായമാണ് സ്റ്റാളിന് ലഭിക്കുന്നത്.