ഉത്തർപ്രദേശിൽ വീണ്ടും ക്രൂരത: ശൗചാലയത്തിലേക്കിറങ്ങിയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാൽസഗം ചെയ്തു

20

ഉത്തർപ്രദേശിലെ അലി​ഗഡ് ജില്ലയിൽ ശൗചാലയത്തിൽ പോകാൻ പുറത്തേക്കിറങ്ങിയ പെൺകുട്ടിയെ യുവാവ് തട്ടിക്കൊണ്ടുപോയി ബലാത്സം​ഗം ചെയ്തു. പെൺകുട്ടിയെ പ്രതി കാറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. ബഹളം വച്ചതോടെ ഇയാൾ പെൺകുട്ടിയെ കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പെൺകുട്ടിയുടെ കരച്ചിൽ കേട്ട് ഓടിവന്ന ബന്ധുവിനെ പ്രതി കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. ചെറിയ പരിക്കുകളോടെ ഇയാൾ രക്ഷപ്പെട്ടു.

സംഭവം നടന്നതിന് പിന്നാലെ പെൺകുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകി. ​ഗ്രാമത്തിൽ തന്നെയുള്ള ഒരു യുവാവിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു. പ്രതി ഇപ്പോൾ ഒളിവിലാണ്.