ന്യൂനമർദം: കേരളത്തിൽ അടുത്ത മൂന്ന് ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത: തെക്കൻ ജില്ലകൾക്ക് മുന്നറിയിപ്പ്

48

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ പ്രവചനം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചതിനാലാണിത്. അതേസമയം അതിശക്തമായ കാറ്റ് വീശാന്‍ സാധ്യത ഉണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

തെക്കന്‍ ജില്ലകളിലാകും മഴ ശക്തമാകുക. ആദ്യ ദിവസം ആലപ്പുഴ, എറണാകുളം ജില്ലകളിലും രണ്ടാം ദിവസം ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം എന്നിവിടങ്ങളിലും ശക്തമായ മഴ ലഭിക്കും.45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത ഉണ്ട്.