യുവി യുഗം അവസാനിച്ചു: യുവരാജ് സിങ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

59

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും യുവരാജ് സിങ് വിരമിച്ചു. 17 വര്‍ഷം നീണ്ട കരിയറിനാണ് വിരാമമാകുന്നത്. 2000 മുതല്‍ 2017 വരെ ഇന്ത്യക്കായി കളിച്ചു. ഇന്ത്യക്കായി 304 എകദിനങ്ങളില്‍ നിന്നായി 8701 റണ്‍സ് യുവരാജ് സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായിരുന്നു യുവരാജ്.

ടെസ്റ്റ്, ഏകദിന, ട്വന്റി-ട്വന്റി എന്നീ മത്സരങ്ങളില്‍ ഇന്ത്യക്കായി കളിച്ചു. 2011 ലോകകപ്പ് ടൂര്‍ണമെന്റിലെ താരമായിരുന്നു യുവരാജ്.വിടപറയുന്നത് സന്തോഷത്തോടെയാണെന്ന് യുവരാജ് പ്രതികരിച്ചു.

2011 ലെ ലോകകപ്പില്‍ ഭാഗമാകാന്‍ കഴിഞ്ഞതിലും സന്തോഷം. സച്ചിന്‍ ടെന്‍ണ്ടുല്‍ക്കറിനെപ്പോലെയുള്ള പ്രതിഭകളോടൊപ്പം കളിക്കാന്‍ കഴിഞ്ഞതിലും സന്തോഷം രേഖപ്പെടുത്തി.