ഡൊണാള്‍ഡ് ട്രംപിന്റെ അക്കൗണ്ടിന് ആജീവനാന്ത വിലക്കേർപ്പെടുത്തി യൂട്യൂബ് ! കാരണം ഇങ്ങനെ:

28

 

യൂട്യൂബിൽ നിന്നും ഡൊണാള്‍ഡ് ട്രംപിന്റെ അക്കൗണ്ട് അനിശ്ചിതകാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്തതായി യൂട്യൂബ് വക്താക്കൾ അറിയിച്ചതായി വാർത്ത. ട്രംപിന്റെ ചാനലിന് വിലക്ക് നീട്ടുമെന്ന് യൂട്യൂബ് കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് അനിശ്ചിത കാലത്തേക്ക് ചെയ്തിരിക്കുന്നത്.

ട്രംപിന്റെ ക്ലിപ്പുകള്‍ ഉപയോഗിച്ച് ധനസമ്പാദനം നടത്തുന്നതില്‍ നിന്ന് ട്രംപിന്‍റെ അഭിഭാഷകന്‍ റുഡി ഗുലിയാനിയേയും തടഞ്ഞതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്ന് മില്യണ്‍ താഴെ സബ്‌ക്രൈബേഴ്‌സുള്ള ട്രംപിന്റെ ചാനലിന് കാപ്പിറ്റോള്‍ കലാപത്തിന് പിന്നാലെയാണ് വിലക്ക് വീണത്. അക്രമത്തിനുള്ള സാധ്യതകളെക്കുറിച്ചുള്ള ആശങ്കകളുടെ പശ്ചാത്തലത്തില്‍ ഡൊണാള്‍ഡ് ജെ. ട്രംപിന്റെ ചാനല്‍ താത്ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നുവെന്ന് യൂട്യൂബ് വക്താവ് അറിയിച്ചു.

ട്രംപിനെ തുടരാന്‍ അനുവദിക്കില്ലെന്ന് നേരത്തെ ഫേസ്ബുക്ക് വ്യക്തമാക്കിയിരുന്നുവെങ്കിലും വലിയ കുഴപ്പമൊന്നുമുണ്ടാക്കാതെ സ്ഥാനം ഒഴിഞ്ഞു കൊടുത്തതു കൊണ്ട് ചിലപ്പോള്‍ വിട്ടുവീഴ്ച ചെയ്‌തേക്കുമെന്നു സൂചനയുണ്ട്. അതു കൊണ്ട് തീരുമാനം മേല്‍നോട്ട നിയന്ത്രണ (ഓവര്‍സൈറ്റ്) ബോര്‍ഡിനെ ഏല്‍പ്പിച്ചിരിക്കുകയാണ്.