പതിറ്റാണ്ടിലെ ടെസ്റ്റ്‌ ഇലവൻ ടീമിനെ തെരഞ്ഞെടുത്തു: നായകൻ വിരാട് കോഹ്ലി

114

പതിറ്റാണ്ടിലെ ഏറ്റവും മികച്ച ടെസ്റ്റ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ഇന്ത്യയില്‍ നിന്നും ഒരേയൊരു താരം മാത്രമേ ടീമിലിടം പിടിച്ചിട്ടുള്ളൂ. ക്യാപ്റ്റനും ലോകത്തിലെ നമ്പര്‍ വണ്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലിയാണ് ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. ടീമിന്റെ നായകനും കോലി തന്നെയാണ്.ഇംഗ്ലണ്ടില്‍ നിന്നും നാലു താരങ്ങള്‍ ഡ്രീം ഇലവനില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ അലെസ്റ്റര്‍ കുക്കും ഓസ്‌ട്രേലിയയുടെ നിലവിലെ ഓപ്പണര്‍ ഡേവിഡ് വാര്‍ണറുമാണ് ടീമിന്റെ ഓപ്പണര്‍മാര്‍. ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ എക്കാലത്തെയും വലിയ റണ്‍വേട്ടക്കാരനായ കുക്ക് കഴിഞ്ഞ വര്‍ഷം ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.