ലോകകപ്പിൽ മഴ കളിക്കുന്നു: ബംഗ്ലാദേശ്- ശ്രീലങ്ക മത്സരവും മഴ മൂലം ഉപേക്ഷിച്ചു

71

ഇതിനകംലോകകപ്പിൽ മഴ കളിക്കുന്നു. ഇതിനകം മൂന്ന് മത്സരങ്ങളാണ് മഴമൂലം ഉപേക്ഷിച്ചത്. ഇന്ന് നടക്കേണ്ടിയിരുന്ന ബംഗ്ലാദേശ്- ശ്രീലങ്ക മത്സരമാണ് ടോസ് പോലും ഇടാനാകാതെ ഒടുവില്‍ ഉപേക്ഷിച്ചത്. മഴ താറുമാറാക്കിയ ലോകകപ്പ് ഉപേക്ഷിച്ച മത്സരങ്ങളുടെ എണ്ണംകൊണ്ട് ഇതിനകം റെക്കോര്‍ഡിട്ടുകഴിഞ്ഞു.

ഓസ്‌ട്രേലിയയിലും ന്യൂസീലന്‍ഡിലും നടന്ന 1992 ലോകകപ്പിലും 2003ലെ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിലും രണ്ട് മത്സരങ്ങള്‍ വീതം ഉപേക്ഷിച്ചിരുന്നു. ഈ ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം മത്സരമാണ് മഴമൂലം ഉപേക്ഷിക്കുന്നത്. ഇന്നലെ(തിങ്കളാഴ്‌ച) വെസ്റ്റ് ഇന്‍ഡീസ്- ദക്ഷിണാഫ്രിക്ക മത്സരം എട്ട് ഓവര്‍ എറിഞ്ഞ ശേഷം വേണ്ടെന്നുവെച്ചിരുന്നു. ലങ്കയുടെ തന്നെ പാക്കിസ്ഥാനെതിരായ മത്സരവും മഴമൂലം നേരത്തെ ഉപേക്ഷിച്ചു. ചരിത്രത്തില്‍ ഇതുവരെ ഒരു ക്രിക്കറ്റ് ലോകകപ്പിലും മൂന്ന് മത്സരങ്ങള്‍ ഉപേക്ഷിച്ചിട്ടില്ല.