HomeNewsLatest Newsകൊറോണ: ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് മാറ്റിവെച്ചു: 2022 ൽ നടത്തും

കൊറോണ: ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് മാറ്റിവെച്ചു: 2022 ൽ നടത്തും

കൊറോണ പടരുന്ന സാഹചര്യത്തിൽ
ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് നീട്ടി. 2021ൽ നടക്കേണ്ടിയിരുന്ന ചാമ്പ്യൻഷിപ്പ് 2022ലേക്കാണ് മാറ്റിവച്ചിരിക്കുന്നത്. 2021 ആഗസ്റ്റ് 6 മുതൽ 15 വരെയായിരുന്നു ചാമ്പ്യൻഷിപ്പ് നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ, കൊവിഡ് ബാധയെ തുടർന്ന് ഈ വർഷം നടത്താനിരുന്ന ഒളിമ്പിക്‌സ് 2021ലേക്ക് നീട്ടി. ഇതോടെ ലോക ചാമ്പ്യൻഷിപ്പും നീട്ടിവയ്ക്കാൻ നിർബന്ധിതമാകുകയായിരുന്നു. 2022 ജൂലൈ 15 മുതൽ 24 വരെയായിരിക്കും ചാമ്പ്യൻഷിപ്പ്. പുതുക്കിയ തീയതി അത്‌ലറ്റിക് കൗൺസിൽ അംഗീകരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments