HomeNewsLatest Newsവിംബിൾഡൺ ടെന്നീസ് ടൂർണമെന്റ് റദ്ദാക്കി: റദ്ദാക്കുന്നത് രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായി

വിംബിൾഡൺ ടെന്നീസ് ടൂർണമെന്റ് റദ്ദാക്കി: റദ്ദാക്കുന്നത് രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായി

കൊറോണയുടെ പശ്ചാത്തലത്തിൽ
വിംബിൾഡൺ ടെന്നീസ് ടൂർണമെന്റ് റദ്ദാക്കി. കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഗ്രാൻസ്ലാമിലെ ഏക പുൽകോർട്ട് ടൂർണമെന്റായ വിംബിൾഡൺ ജൂൺ 29-നാണ് തുടങ്ങേണ്ടിയിരുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായിട്ടാണ് ടൂർണമെന്റ് റദ്ദാക്കുന്നത്.

ഇതോടൊപ്പം അടുത്ത വർഷത്തെ ടൂർണമെന്റിന്റെ തിയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 28 മുതൽ ജൂലൈ 11 വരെ 2021-ലെ ടൂർണമെന്റ് നടക്കുമെന്ന് വിംബിൾഡണിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments