ഇന്ത്യയെ തകര്‍ത്ത് വിന്‍ഡീസ് തിരിച്ചടി: കാര്യവട്ടം ടി 29 യിൽ ഇന്ത്യക്ക് തോൽവി

160

ഇന്ത്യക്കെതിരായ രണ്ടാം ടി20യില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ഉജ്ജ്വല തിരിച്ചുവരവ്. മലയാളി താരം സഞ്ജു സാംസണിനെ വീണ്ടും ഒഴിവാക്കി ഇറങ്ങിയ ഇന്ത്യയെ എട്ടു വിക്കറ്റിനാണ് വിന്‍ഡീസ് കെട്ടുകെട്ടിച്ചത്. ഈ ജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ വീന്‍ഡീസ് 1-1ന് ഒപ്പമെത്തുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴു വിക്കറ്റിന് 170 റണ്‍സാണ് നേടിയത്. മറുപടിയില്‍ ഈ സ്‌കോര്‍ വിന്‍ഡീസിന് ഒരു ഘട്ടത്തിലും വെല്ലുവിളിയുയര്‍ത്തിയില്ല. 18.3 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ വിന്‍ഡീസ് ലക്ഷ്യത്തിലെത്തി.