HomeNewsLatest Newsഇ കോളിയും അമ്ലാംശവും കൂടി; പ്രളയത്തിനു ശേഷം കിണര്‍ വെള്ളം കുടിക്കാനാവാത്ത സ്ഥിതിയില്‍; സൂക്ഷിക്കുക

ഇ കോളിയും അമ്ലാംശവും കൂടി; പ്രളയത്തിനു ശേഷം കിണര്‍ വെള്ളം കുടിക്കാനാവാത്ത സ്ഥിതിയില്‍; സൂക്ഷിക്കുക

പ്രളയദുരന്തത്തിനുശേഷം കേരളത്തിലെ മിക്ക പ്രദേശങ്ങളിലെയും കിണര്‍വെള്ളം കുടിക്കാനാകാത്തവിധമായെന്ന് പഠനം. പ്രളയം ബാധിച്ച പ്രദേശങ്ങളിലെ 4,348 കിണറുകളില്‍ നിന്ന് ശേഖരിച്ച വെള്ളത്തിന്റെ സാമ്ബിളുകള്‍ ഉപയോഗിച്ച്‌ നടത്തിയ പരിശേധനയിലാണ് ഈ കണ്ടെത്തല്‍. കിണറുകളിലെ വെള്ളത്തില്‍ കുടിക്കാന്‍ യോഗ്യമല്ലാത്തവിധം അമ്‌ളാംശം വര്‍ധിച്ചുവെന്നും വെള്ളത്തില്‍ അനുവദനീയമായതിന്റെ പതിന്മടങ്ങ് ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്നുമാണ് പരിശോധനയില്‍ കണ്ടെത്തിയത്.

കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാല(കുഫോസ്)യിലെ ‘സോയില്‍ ആന്‍ഡ് വാട്ടര്‍ അനാലിസിസ് ലാബില്‍’ ആണ് പരിശോധന നടന്നത്. പെരിയാര്‍ കരകവിഞ്ഞ് ഒഴുകിയ കാലടി, നെടുമ്ബാശ്ശേരി, ആലുവ മേഖലകളില്‍ അമ്‌ളാംശം വളരെ കൂടുതലാണെന്ന് ഗവേഷകസംഘം കണ്ടെത്തി. 90 ശതമാനം കിണറുകളിലെ വെള്ളത്തിലും അനുവദനീയമായതിന്റെ പതിന്മടങ്ങ് ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്നാണ് മൈക്രോ ബയോളജി പരിശോധനാ ഫലത്തില്‍ തെളിഞ്ഞത്. ജലസ്രോതസ്സുകളില്‍ വന്‍തോതില്‍ വിസര്‍ജന മാലിന്യം കലര്‍ന്നിട്ടുണ്ടെന്നും ബാക്ടീരിയ പരിശോധനയില്‍ വ്യക്തമായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments