HomeNewsLatest Newsതണ്ണീര്‍മുക്കം ബണ്ടിന്റെ മണ്‍ചിറ പൊളിച്ചു നീക്കാതെ കരാറുകാരന്‍ ഫോൺ ഓഫ് ചെയ്തു മുങ്ങി; കുട്ടനാട്ടില്‍ വീണ്ടും...

തണ്ണീര്‍മുക്കം ബണ്ടിന്റെ മണ്‍ചിറ പൊളിച്ചു നീക്കാതെ കരാറുകാരന്‍ ഫോൺ ഓഫ് ചെയ്തു മുങ്ങി; കുട്ടനാട്ടില്‍ വീണ്ടും ജലനിരപ്പ് ഉയരുന്നു

തണ്ണീര്‍മുക്കം ബണ്ടിന്റെ മധ്യത്തിലുള്ള മണ്‍ചിറ 50 മീറ്റര്‍ പൊളിച്ചു നീക്കണമെന്ന നിര്‍ദേശം പാലിക്കാതെ കരാറുകാരന്‍ മുങ്ങി. കരാറുകാരന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതിനെ തുടര്‍ന്ന് മണ്‍ചിറയുടെ കാര്യത്തില്‍ തീരുമാനമെടുക്കാനാകാതെ ഇറിഗേഷന്‍ വകുപ്പ് കുഴപ്പത്തിലായിരിക്കുകയാണ്. മണ്‍ചിറയുടെ അടിയിലുള്ള ഷീറ്റ് പൈലിങ് പൊളിക്കുന്നതിനുള്ള ഉപകരണം കരാറുകാരന്റെ പക്കലാണ്.

കരാറുകാരനെ അറസ്റ്റ് ചെയ്തു മണ്‍ചിറ പൊളിക്കാനുള്ള നടപടിയെടുക്കണമെന്നു കലക്ടറോട് ശുപാര്‍ശ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഇറിഗേഷന്‍ വകുപ്പ്. ഇന്നലെ ഷട്ടര്‍ ഉയര്‍ത്തിയെങ്കിലും തോട്ടപ്പള്ളി സ്പില്‍വേയിലൂടെ പ്രതീക്ഷിച്ച വേഗത്തില്‍ വെള്ളം ഇറങ്ങാത്തതിനാല്‍ കുട്ടനാട്ടില്‍ വീണ്ടും ജലനിരപ്പ് ഉയരുകയാണ്. കുട്ടനാട്ടില്‍ കഴിഞ്ഞ ദിവസത്തെക്കാള്‍ ജലനിരപ്പ് ഒരടിയോളം ഉയര്‍ന്നിട്ടുണ്ടെന്നാണു റിപ്പോര്‍ട്ട്.

കായലിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ആലപ്പുഴ നഗരത്തിലെ കനാലുകളിലും വെള്ളം നിറയുന്നു. ചിലയിടങ്ങളില്‍ കനാല്‍ കര കവിഞ്ഞൊഴുകി. ആലപ്പുഴ ബീച്ചിനു സമീപം കനാലിനെയും കടലിനെയും ബന്ധിപ്പിക്കുന്ന പൊഴി മുറിക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. ചേര്‍ത്തല താലൂക്കിലുള്‍പ്പെടെ കായലോര പ്രദേശങ്ങളില്‍ വെള്ളം കയറുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments