HomeNewsLatest Newsവാക്സിൻ വിതരണത്തിൽ കേന്ദ്രത്തിന്റെ തിരുത്ത്: മെയ് 1 മുതൽ ഉള്ള വിതരണം സർക്കാർ കേന്ദ്രങ്ങളിലും

വാക്സിൻ വിതരണത്തിൽ കേന്ദ്രത്തിന്റെ തിരുത്ത്: മെയ് 1 മുതൽ ഉള്ള വിതരണം സർക്കാർ കേന്ദ്രങ്ങളിലും

വാക്സീൻ നൽകുന്നതിൽ നേരത്തെ വന്ന അറിയിപ്പിൽ തിരുത്തുമായി കേന്ദ്ര സർക്കാർ. മെയ് ഒന്നിന് ആരംഭിക്കുന്ന 18 മുതൽ 45 വയസ്സ് വരെ ഉള്ളവർക്കുള്ള പുതിയ ഘട്ട വാക്സിനേഷൻ സർക്കാർ കേന്ദ്രങ്ങളിലും ലഭിക്കുമെന്നാണ് തിരുത്ത്.

നേരത്തെ സ്വകാര്യ ആശുപത്രികളിൽ മാത്രമേ വാക്സീൻ ലഭ്യമാകൂ എന്നായിരുന്നു നേരത്തെ പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കിയത്. ഇത് തിരുത്തിയ കേന്ദ്രം, സംസ്ഥാനങ്ങൾ നേരിട്ടു വാങ്ങുന്ന വാക്സീൻ മാത്രം സർക്കാർ സംവിധാനങ്ങൾ വഴി വിതരണം ചെയ്യുമെന്ന് പുതിയ അറിയിപ്പിൽ പറയുന്നു. കമ്പനികളിൽ നിന്നും നേരിട്ട് വാക്സിൻ വാങ്ങാൻ വിവിധ സംസ്ഥാനങ്ങൾ ചർച്ചകൾ തുടങ്ങിയെങ്കിലും വാക്സിൻ കൊടുക്കുന്ന കാര്യത്തിൽ കമ്പനികൾ കൃത്യമായ ഉറപ്പൊന്നും നൽകിയിട്ടില്ലെന്നാണ് സൂചന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments