HomeNewsLatest Newsവി ടി ബല്‍റാമിനെ വിടാതെ സി പി എം; തൃത്താലയിലെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച്‌ പോലീസ്...

വി ടി ബല്‍റാമിനെ വിടാതെ സി പി എം; തൃത്താലയിലെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച്‌ പോലീസ് തടഞ്ഞു

വി.ടി. ബല്‍റാം എംഎല്‍എയുടെ എകെജി വിരുദ്ധ പരാമര്‍ശത്തിനെതിരായ സിപിഎം പ്രതിഷേധം അവസാനിക്കുന്നില്ല. വിവാദ പരാമര്‍ശം പിന്‍വലിച്ച്‌ ബല്‍റാം മാപ്പു പറയണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്റെ തൃത്താലയിലെ ഓഫീസിലേക്ക് സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച്‌ പോലീസ് തടഞ്ഞു. സിപിഎം തൃത്താല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്‌. ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രന്‍ മാര്‍ച്ച്‌ ഉദ് ഘാടനം ചെയ്തു.

എ കെ ജിയെ ബാലപീഡകന്‍ എന്നു വിശേഷിപ്പിച്ച ബല്‍റാമിന്റെ ഇതേ ഓഫീസിന് നേരെ ജനുവരി ആറിനു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച്‌ അക്രമാസക്തമായ പശ്ചാത്തലത്തില്‍ മാര്‍ച്ചിനു മുന്നോടിയായി പോലീസ് വന്‍ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരുന്നത്. പ്രതിഷേധം സംഘര്‍ഷത്തിലേക്ക് മാറരുതെന്ന് പാര്‍ട്ടി സംസ്ഥാന നേതൃത്വം ഏരിയ കമ്മിറ്റിക്ക് നിര്‍ദ്ദേശവും നല്‍കിയിരുന്നു.

അതിനിടെ, കാഞ്ഞിരത്താണിയില്‍ എംഎല്‍എ പങ്കെടുത്ത സ്വകാര്യ ചടങ്ങിനിടെ കല്ലേറും സംഘര്‍ഷവുമുണ്ടായ സംഭവത്തില്‍ 20 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 10 വീതം എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ചാലിശ്ശേരി പോലീസ് സംഭവവുമായി ബന്ധപ്പെട്ട് മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രധാന നേതാക്കള്‍ക്കും കണ്ടാലറിയാവുന്ന ഒട്ടേറെ പേര്‍ക്കെതിരെയുമാണു കേസ്. തന്റെ വാഹനത്തിന്റെ ചില്ല് തകര്‍ത്തതുമായി ബന്ധപ്പെട്ട് എംഎല്‍എ നല്‍കിയ പരാതിയിലാണ് ഒരു കേസ്. പരിക്കേറ്റ ഒരു സിപിഎം പ്രവര്‍ത്തകനും സിവില്‍ പോലീസ് ഓഫീസറും നല്‍കിയ പരാതികളിലാണ് മറ്റു കേസുകള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments