നരേന്ദ്ര മോദിയെ പ്രതിനിധീകരിച്ച് വി മുരളീധരൻ നൈജീരിയയിൽ: രാഷ്ട്ര തലവന്മാർക്കു നൽകുന്ന സ്വീകരണം

44

നരേന്ദ്ര മോദിയെ പ്രതിനിധീകരിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ നൈജീരിയയിൽ. നൈജീരിയയുടെ തലസ്ഥാനമായ അബുജയിലെത്തിയ വി മുരളീധരന് ഊഷ്മള വരവേൽപ്പാണ് ലഭിച്ചത്.
“ഡെമോക്രസി ഡേ” ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തുന്ന ആഫ്രിക്കയിലെ നേതാക്കളുമായി വി മുരളീധരൻ കൂടിക്കാഴ്ച നടത്തും. രാഷ്ട്രത്തലവന്മാർക്ക് നൽകാറുള്ള ഗാർഡ് ഓഫ് ഓണര്‍ നൽകിയാണ് വിമാനത്താവളത്തിൽ വി മുരളീധരന് സ്വീകരണം ഒരുക്കിയത്.