HomeNewsLatest Newsഈ മണ്ടത്തരങ്ങള്‍ നിര്‍ത്തി എം.എം.മണി സ്വന്തം വകുപ്പില്‍ ശ്രദ്ധിക്കണം: വി.മുരളീധരന്‍

ഈ മണ്ടത്തരങ്ങള്‍ നിര്‍ത്തി എം.എം.മണി സ്വന്തം വകുപ്പില്‍ ശ്രദ്ധിക്കണം: വി.മുരളീധരന്‍

മണ്ടത്തരങ്ങൾ വിളിച്ചുപറയുന്നത് നിർത്തി മന്ത്രി എം.എം.മണി തന്നെ ഏല്‍പ്പിച്ചിരിക്കുന്ന വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കണമെന്നു ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം വി.മുരളീധരന്‍. തന്റെ ഭൂരിപക്ഷം കുത്തനെ കുറഞ്ഞതിലുള്ള കലിയാണ് എം.എം.മണി പ്രകടിപ്പിക്കുകയാണ്.

 

 

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം വോട്ടുകള്‍ ബിഡിജെഎസിലേക്കു ചോര്‍ന്നതിലുള്ള ആശങ്ക കാരണമാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ എം.എം.മണി വിമര്‍ശിക്കുന്നത്. 2011ലെ തിരഞ്ഞെടുപ്പില്‍ ഉടുമ്പഞ്ചോല മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥി 10,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണു വിജയിച്ചതെങ്കില്‍ 1000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇത്തവണ എം.എം.മണി നിയമസഭയിലേക്കു കടന്നുകൂടിയത്.

 

 
ആലപ്പുഴയിലെ കുട്ടനാട്, തൃശൂരിലെ ചേലക്കര, ഇടുക്കി ജില്ലയിലെ പീരുമേട് തുടങ്ങി സിപിഎം ശക്തികേന്ദ്രങ്ങളില്‍ മികച്ച മുന്നേറ്റമാണു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിഡിജെഎസ് നടത്തിയത്. ഇതിലുള്ള പകതീര്‍ക്കാനാണു വെള്ളപ്പാള്ളിയെ ആക്രമിച്ചുകൊണ്ട് എം.എം.മണി ശ്രമിക്കുന്നതെന്ന് മുരളീധരൻ പറഞ്ഞു.

‘മഞ്ജുവായിരുന്നു ശരി; കാവ്യാ, കാലം നിനക്ക് മാപ്പുതരില്ല;’ നവദമ്പതികളെ പൊളിച്ചടുക്കി സോഷ്യൽ മീഡിയ !

ആദ്യ സിനിമയിൽ കാവ്യ ദിലീപിനെ അങ്കിളേ എന്നുവിളിച്ചപ്പോൾ ദിലീപ് കൊടുത്ത മറുപടി അക്ഷരം പ്രതി ഫലിച്ചു !താര വിവാഹത്തിന് പിന്നാമ്പുറത്തെ കഥകൾ ഇങ്ങനെ !

പ്രവാസികളെ വീഡിയോ ചാറ്റ് കെണിയില്‍ കുടുക്കാന്‍ വന്‍സംഘം ! തട്ടിപ്പിന്റെ പുതിയരീതി ഇങ്ങനെ

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments