സോളാര്‍ കേസ് ആയുധമാക്കുന്ന സിപിഎം ജനങ്ങളോട് മറുപടി പറയേണ്ട കാലം വരും; ഉമ്മന്‍ ചാണ്ടി

കോണ്‍ഗ്രസ് നേതാക്കളെ അപമാനിക്കാന്‍ സോളാര്‍ കേസ് ആയുധമാക്കുന്ന സി.പി.എം ജനങ്ങളോട് മറുപടി പറയേണ്ടി വരുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. കടിയങ്ങാട് പാലം നടന്ന ഇന്ദിരാഗാന്ധി ജന്‍മശതാബ്ദി കോണ്‍ഗ്രസ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരാണ് തലയില്‍ മുണ്ടിട്ടു നടക്കുക എന്നത് വരൂുംനാളുകളില്‍ കാണാമെന്നും അദ്ദേഹം പറഞ്ഞു.ബൂത്ത് പ്രസിഡന്‍റ് നടുവിലക്കണ്ടി രാജീവന്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍.സുബ്രഹ്മണ്യന്‍ മുഖ്യപ്രഭാഷണം നടത്തി. ഇ.ടി.സരീഷ്, എന്‍.പി.വിജയന്‍ , പി.കെ.രാഗേഷ് ,എന്‍.ചന്ദ്രന്‍ , പി. സൈറ ബാനു , എന്‍.എസ് നിധീഷ് , എസ് .സുനന്ദ് , പി .എം ജിതേഷ് , രാജന്‍ കോവുപുറത്ത്, അരുണ്‍ പെരുമന, സി.പി.രാജന്‍ ,കെ എം ശ്രീനാഥ് , ജോജി ജോസഫ്, ഡി.സി.സി.സെക്രട്ടറിമാരായ കെ.കെ.വിനോദന്‍ ,ഐ.പി.രാജേഷ് , സത്യന്‍ കടിയങ്ങാട്, ഇ.വി.രാമചന്ദ്രന്‍ , എരവത്ത് മുനീര്‍ , പി.വാസു, പി.ജെ.തോമസ് , ബ്ലോക്ക് കോണ്‍ ഗ്രസ് പ്രസിഡന്‍റ് രാജന്‍ മരുതേരി എന്നിവർ സംസാരിച്ചു.