ഗൂഗിള്‍ പ്ലേസ്റ്റോറില്‍ വന്‍ പിഴവ് കണ്ടെത്തി ! പണം നഷ്ടമാകാതെ സൂക്ഷിക്കുക

170

ബാങ്ക് അക്കൗണ്ടുകളുടെയും മറ്റ് വ്യക്തിഗത സേവനങ്ങളുടെയും ലോഗിന്‍ ഡാറ്റ പകര്‍ത്താന്‍ കഴിവുള്ള ട്രോജൻ വൈറസിനെ ഗൂഗിൾ പ്ലെയ്സ്റ്റോറിൽ കണ്ടെത്തി. ശല്യപ്പെടുത്തുന്ന പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിവുള്ള ഫേക്ക്അഡ്‌സ് ബ്ലോക്ക് എന്ന ട്രോജന്‍ ആണിത്. പ്രത്യേക അപ്ലിക്കേഷനുകളിലൂടെ വ്യാജ ഓവര്‍ലേ സ്‌ക്രീനുകള്‍ സ്ഥാപിച്ച് സെന്‍സിറ്റീവ് ഡാറ്റ നേടാന്‍ ഒരു ഹാക്കറെ അനുവദിക്കുകയാണ് ഈ വൈറസ് ചെയ്യുന്നത്.

വൈറസ് ബാധിക്കപ്പെട്ട ഗാഡ്റ്റിലൂടെ ഉപയോക്താവ് ഒരു സോഷ്യല്‍ മീഡിയയ്‌ക്കോ ബാങ്കിംഗ് അക്കൗണ്ടിനോ വേണ്ടി ലോഗിന്‍ ടൈപ്പുചെയ്യുകയാണെങ്കില്‍, ഹാക്കര്‍മാര്‍ക്ക് ഉടന്‍ തന്നെ വിവരങ്ങള്‍ ലഭിക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

ലോഗിന്‍ ചെയ്തിരിക്കുന്ന ഒരു അപ്ലിക്കേഷനോ സേവനമോ വീണ്ടും ഒരു ലോഗിന്‍ ആവശ്യപ്പെടുന്നുവെങ്കില്‍ ശ്രദ്ധിക്കണം.

ഒരു അപ്ലിക്കേഷന് ആവശ്യമില്ലാത്ത എന്തെങ്കിലും അനുമതി ആവശ്യപ്പെടുന്നുവെങ്കില്‍ ശ്രദ്ധിക്കണം.