സ്റ്റേജിൽ കയറ്റി കൂവിച്ച സംഭവം: തനിക്ക് പരാതിയില്ലെന്ന് വിദ്യാർത്ഥി: “അദ്ദേഹം തെറ്റിദ്ധരിച്ചു”

46

മാനന്തവാടി മേരിമാത കോളജിൽ നടൻ ടൊവിനോ തോമസ് ഉൾപ്പെട്ട കൂവൽ വിവാദത്തിൽ പ്രതികരണവുമായി വിദ്യാര്‍ഥി അഖിൽ. വേദിയിൽ വിളിച്ചുവരുത്തി കൂവിച്ചതിന് നടൻ ടൊവിനോ തോമസിനെതിരെ പരാതിയില്ല എന്നാണ് അഖിൽ അറിയിച്ചിരിക്കുന്നത്. താരത്തെ കണ്ട ആകാംഷയില്‍ കൂവിയതാണ് എന്നും അദ്ദേഹം തെറ്റിദ്ധരിച്ചതാകാം എന്നുമാണ് അഖിൽ പറയുന്നത്.

മാനന്തവാടിയിലെ കോളജിൽ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു വിവാദസംഭവം. ടൊവിനോ സംസാരിക്കവേ സദസ്സിൽ നിന്ന് കൂവിയ അഖിലെന്ന വിദ്യാർഥിയെ വേദിയിൽ വിളിച്ചുവരുത്തി താരം കൂവിച്ചിരുന്നു. നവമാധ്യമങ്ങളിൽ വീഡിയോ വൈറലായതോടെ ടൊവിനോയ്ക്കെതിരെ വൻ വിമർശനം ഉയർന്നു.