ടിക് ടോക്ക് ഉള്‍പ്പടെ 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ രാജ്യത്ത് നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍; ക്രമാസമാധാനത്തിനു വെല്ലുവിളിയെന്ന്

15

ടിക് ടോക്ക് ഉള്‍പ്പടെ 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് നിരോധിച്ചു. ഫോണ്‍ കമ്പനികളോട് ഈ ആപ്ലിക്കേഷനുകള്‍ ബ്ലോക്ക് ചെയ്യാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ടിക് ടോക്ക്, യുസി ബ്രൗസര്‍, ഷെയര്‍ ഇറ്റ്, ക്‌സെന്‍ഡര്‍, ക്ലീന്‍ മാസ്റ്റര്‍ തുടങ്ങിയവ രാജ്യത്ത് ഏറെ പ്രചാരമുള്ള ആപ്ലിക്കേഷനുകള്‍ ആണ്. ഈ ആപ്ലിക്കേഷനുകള്‍ വിലക്കുകയോ അവയുടെ ഉപയോഗം സംബന്ധിച്ച് ഉപയോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കുകയോ ചെയ്യണം എന്ന് ഇന്ത്യയിലെ രഹസ്യാന്വേഷണ ഏജന്‍സികള്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ലഡാക്കില്‍ ചൈനയുമായുള്ള സംഘര്‍ഷം ഉടലെടുക്കുന്നതിന് മുമ്പ് തന്നെ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ ഏറ്റുമുട്ടലുണ്ടായതോടെ ആപ്ലിക്കേഷനുകള്‍ക്കുമേല്‍ നടപടി സ്വീകരിക്കുന്നത് ത്വരിതഗതിയിലാവുകയായിരുന്നു.